Wednesday, August 16, 2017

പ്രണയം - Love


പ്രണയിക്കുന്നു ഞാൻ ആ കണ്ണുകളെ 
എന്നിൽ പുഞ്ചിരി വിടർത്തിയ
രോമാഞ്ചമുണർത്തുന്ന ആ കണ്ണുകളെ


ആർദ്രമായ ആ നയനങ്ങളിൽ കാണുന്നു ഞാൻ 
എന്നെ പ്രണയിക്കുന്ന ഒരു മനസ്സിനെ 
ഒരു ചാറ്റൽ മഴ പോലെ എന്നെ ഈറൻ 
അണിയിച്ച ആ കണ്ണുകൾ


ആ കണ്ണുകളിൽ പ്രതിഫലിക്കുമോ 
നിത്യവും, എൻ പ്രതിബിംബം
ഏനറിയില്ല.


എന്നാൽ ഇന്ന് ഞാൻ ഒരു പൂത്തുമ്പിയെ പോൽ 
നൃത്തമാടുവാൻ മോഹിക്കുന്നു
ആ കണ്ണുകൾ എന്നേ എന്നിൽ നിന്നും 
കവർന്നിരിക്കുന്നു


എൻറെ കണ്ണുകൾ നനയുമ്പോൾ
ആ കണ്ണുകൾ അസ്വസ്ഥമാകുന്നത് 
ഞാനറിയുന്നു


മാലോകരേ, നിങ്ങൾ അറിയുന്നുവോ 
എൻ നിദ്രയിൽ എന്നേ താലോലിക്കുന്ന
ആ നയനങ്ങൾ ആരുടേതെന്ന്?



Copyright +Ajay Pai  
Aug 17th 2017 

Post a Comment