Sunday, August 20, 2017

അഞ്ജലീസുതൻ (Krishnashtami special)



അഞ്ജലി തൻ ആരോമലേ, 
കാർമേഘവർണ്ണനേ,
നെറുകയിൽ ചൂടിയ മയില്പീലിയാലോ,
അഞ്ജലി തൻ അജ്ഞനമിഴിയാലോ നിൻ അഴക്‌? 
ഓടക്കുഴൽ തഴുകും, നിൻ അധരങ്ങൾ മൂളും
സപ്തസ്വരങ്ങളാലോ നിൻ മാധുര്യം?
ഈ ഉലകം തൻ ഉള്ളിൽ ഒളിപ്പിക്കും ചകോരനേ,
അതിലോലമായ നിൻ പാദങ്ങളിൽ കിലുങ്ങും
ചിലങ്കയിലോ പ്രപഞ്ച സംഗീതം?
ചോരനേ, നിൻ കടകണ്ണുകളാൽ ആരേ നീ
ചാരേ വിളിക്കുന്നു?




Copyright for the poem @Ajay Pai
August 2017

0 comments: